We Are Nature Lovers
നിർദ്ധനരും സ്നേഹസംരക്ഷണങ്ങൾ നഷ്ടപ്പെട്ടവരുമായ ബാലികമാരുടെ അഭയകേന്ദ്രമാണ് വേദഗായത്രി ബാലികാസദനം.
അനാഥത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനകളോടെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന കുട്ടികളെ വാത്സല്യത്തിന്റെ ചൂടും ചൂരും പകർന്ന് നല്ല ജീവിതം കരുപ്പിടിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നാണ് ഈ സദനം .
ബാലികമാരുടെ കഴിവിനനുസരിച്ച് നൽകാവുന്ന പരമാവധി വിദ്യാഭ്യാസവും സംസ്കാരവും പകർന്ന് നൽകി അവരെ വിദ്യാസമ്പന്നരാക്കുക.
ഭാവിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളുമായി കഴിയുന്ന സഹോദരിമാരുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭവനങ്ങളിലെ സൽകർമ്മ ദിവസങ്ങളിൽ പിറന്നാൾ, ചോറൂണ്, വിവാഹം, ഉദ്യോഗലഭ്യത തുടങ്ങിയ സന്തോഷ അവസരങ്ങളിൽ ആ സന്തോഷത്തിന്റെ ഒരു പങ്ക് ബാലികമാർക്കായി നീക്കിവെക്കുമല്ലോ.
മരണമെന്ന സത്യത്തിൽ നമ്മെ വിട്ടു പിരിഞ്ഞ് പോയ രുടെ സ്മരണ ദിനങ്ങളിലും സദനത്തിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി അന്നദാനം നടത്തുന്നത് ഉചിതമാണ്.